തിരുവനന്തപുരം ജേതാക്കൾ
കണ്ണൂർ:
സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ 17 സ്വർണവും, ഒമ്പത് വെള്ളിയും, 11 വെങ്കലവുമായി 123 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യൻമാരായി. 120 പോയിന്റുള്ള കണ്ണുരിനാണ് രണ്ടാം സ്ഥാനം. 74 പോയിന്റുമായി തൃശൂർ മൂന്നാമതായി. ജിംനാസ്റ്റിക്സിൽ 261പോയിന്റുനേടി തിരുവനന്തപുരം ഒന്നാമതെത്തി. 73 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്താണ്. 19 പോയിന്റുള്ള കോഴിക്കോട് മൂന്നാമത്. ബാസ്കറ്റ് ബോളിൽ തൃശൂരിനാണ് ചാമ്പ്യൻഷിപ്പ് .കോഴിക്കോട് രണ്ടും, കോട്ടയം മൂന്നും സ്ഥാനം നേടി. തയ്ക്വാണ്ടോയിൽ 95 പോയിന്റുള്ള കാസർകോടാണ് മുന്നിൽ. 68 പോയിന്റുമായി മലപ്പുറം രണ്ടാമതാണ്.