തുമ്പച്ചെടി തുമ്പച്ചെടി കൊണ്ട് തോരനുണ്ടാക്കികഴിച്ചു; ഭക്ഷ്യവിഷബാധ; യുവതി മരിച്ചു

ചേര്‍ത്തല:
ചേര്‍ത്തലയില്‍ തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് പൊലീസിന്റെ എഫ്‌ഐആര്‍. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പോലീസ് കേസ് എടുത്തു.ചേർത്തല എക്സ്റേ കവലയ്ക്ക് സമീപം ദേവീനിവാസിൽ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ് മരിച്ചത്. യൂണിയൻ ബാങ്ക് റിട്ട. മാനേജർ ജയാനന്ദന്റേയും ഭാര്യ മീരാഭായിയുടെയും മകളാണ് ഇന്ദു. ഭക്ഷ്യവിഷ ബാധയേറ്റാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.
.ആഗസ്റ്റ് 8 വ്യാഴാഴ്ച രാത്രി ഔഷധ ചെടിയെന്ന് കരുതുന്ന തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ ഇന്ദു കഴിച്ചിരുന്നുവെന്ന്ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് അസ്വസ്ഥത ഉണ്ടായതെന്ന് പറയുന്നു.ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3 ന് ചേര്‍ത്തല എക്‌സ്‌റേ ആശുപത്രിയിലും, അവിടെ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലും ഇന്ദുവിനെ എത്തിച്ചു.ചികിത്സയിലിരിക്കെ വൈകിട്ട് ആറരയോടെ മരണം സംഭവിച്ചു.