തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു

 തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു

തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു

തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്. സംസ്കാരം ഇന്നു നടക്കും.

വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം.അദ്ദേഹത്തിന്‍റെ മരണം മകൻ മഹാദേവൻ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. 1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ്, 1976ൽ കെ.ബാലചന്ദറിൻ്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

അഭിനയം ആരംഭിക്കുന്നതിന് മുമ്പ് ഡൽഹി ​ഗണേഷ് വ്യോമസേന ഉദ്യോ​ഗസ്ഥനായിരുന്നു. 1964 മുതൽ 1974 വരെ 10 വർഷമാണ് ഇന്ത്യൻ വ്യോമസേനയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചത്. സിനിമയിൽ അഭിനയിക്കാനായാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത്.

രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത് എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ഗണേഷിന് 1979ൽ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ജൂറി പരമാർശവും ലഭിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി, കീർത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡൽഹി ഗണേഷിന്റെ മലയാള ചിത്രങ്ങൾ. ഇന്ത്യൻ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. നായകൻ (1987), മൈക്കിൾ മദന കാമ രാജൻ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ഡൽഹി ഗണേഷ് ഏറെ പ്രശംസ പിടിച്ചുപറ്റി.സിന്ധു ഭൈരവി (1985), അപൂർവ സഹോദരങ്ങൾ (1989), ആഹാ..! (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ 2വിലാണ് ഒടുവിൽ വേഷമിട്ടത്.

സിനിമയിൽ എത്തിയ ശേഷം സംവിധായകൻ കെ ബാലചന്ദര്‍ ആണ് ഗണേഷൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേഷ് എന്ന പേര് നൽകിയത്. കമലഹാസൻ നായകനായ ഇന്ത്യൻ-2 വിലാണ് ഡൽഹി ​ഗണേഷ് അവസാനമായി അഭിനയിച്ചത്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News