നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

 നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

1980 കാലഘട്ടങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ മിക്ക ക്ലാസിക് ചിത്രങ്ങളുടെ നിർമാതാവ് ഗാന്ധിമതി ബാലനായിരുന്നു

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ.

1980 കാലഘട്ടങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ മിക്ക ക്ലാസിക് ചിത്രങ്ങളുടെ നിർമാതാവ് ഗാന്ധിമതി ബാലനായിരുന്നു

മലയാളത്തിലെ പ്രമുഖ സംവിധായകന്മാരായ കെ ജി ജോർജ്, വേണു നാഗവല്ലി, പത്മരാജൻ, ബാലചന്ദ്ര മേനോൻ, ജെ ശശികുമാർ, ജോഷി തുടങ്ങിവരുടെ നിരവധി ചിത്രങ്ങൾ ബാലൻ നിർമിച്ചിട്ടുണ്ട്. നിർമാതാവിന് പുറമെ തിയറ്റർ ഉടമയും കൂടിയായിരുന്നു ബാലൻ.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിർമാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലൻ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങി 30 ൽ പരം സിനിമകളുടെ നിർമാണവും വിതരണവും നടത്തി.1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതി ബാലന്റെ അവസാന സിനിമ.

പത്മരാജന്റെ മരണത്തിന് ശേഷമാണ് ബാലൻ മലയാള സിനിമ നിർമാണ രംഗത്ത് നിന്നും വിട്ടുമാറിയത്. തിരുവനന്തപുരത്ത് പ്രവർത്തച്ചിരുന്നു ധന്യ, രമ്യ തിയറ്ററുകളുടെ ഉടമയും കൂടിയായിരുന്നു ബാലൻ. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ബാലൻ. ദീർഘനാളായ തിരുവനന്തപുരത്ത് കുടുംബത്തോടെ താമസിച്ചുവരുന്നു. അനിത ബാലനാണ് ഭാര്യ. മക്കൾ- സൗമ്യ ബാലൻ,

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News