പ്ലസ് വൺ അപേക്ഷ മെയ് 16 മുതൽ

തിരൂവനന്തപുരം:
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാനടപടി മെയ് 16 ന് ആരംഭിക്കും.അപേക്ഷകർക്ക് സ്വന്തമായോ, പത്താംക്ലാസ് പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സ്കൂളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യംതേടിയോ അപേക്ഷിക്കാം. അവസാന തീയതി മെയ് 25.ട്രയൽ അലോട്ട്മെന്റ് 29 നും ആദ്യ അലോട്ട്മെന്റ് ജൂൺ 5 നും രണ്ടാം അലോട്ട്മെന്റ് 12 നും മൂന്നാം അലോട്ട്മെന്റ് 19 നും പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്:www.vhseportal.kerala.gov.in, www.admission.dge.kerala.gov.in.