മാർപാപ്പ കിഴക്കൻ ടിമൊറിൽ
ദിലി:
തിങ്കളാഴ്ച കീഴക്കൻ ടി ടിമൊറിലെത്തിയ മാർപാപ്പയ്ക്ക് വൻ വരവേൽപ്പ്. വത്തിക്കാനുശേഷം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യമാണ് കിഴക്കൻ ടിമൊർ.പുതു തലമുറയ്ക്ക് സമാധാനപൂർണ്ണമായ ബാല്യം പ്രദാനം ചെയ്യേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്യ സമരത്തിൽ സുപ്രധാന പങ്കുവഹിച്ചതിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കാർലോസ് ഷിമെഗെസ് ബെലൊ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ അവകാശത്തെപ്പറ്റി മാർപാപ്പ എടുത്തു പറഞ്ഞതു്. മാർപാപ്പയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിന് 100 കോടിയോളം രൂപ കിഴക്കൻ ടിമോർ സർക്കാർ ചെലവഴിക്കുന്നതിൽ വിമർശനമുയർന്നിട്ടുണ്ട്.