രസതന്ത്ര നൊബേൽ 3 പേർക്ക്
സ്‌റ്റോക്ഹോം:
ഈ വർഷത്തെ രസതന്ത്ര നൊബേൽ മൂന്നുപേർക്ക്. പ്രോട്ടീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജമ്പർ എന്നീ ശാസ്ത്രജ്ഞരെ പുരസ്കാരത്തിന് അർഹരാക്കിയത്. കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട പഠനത്തിനാണ് സിയാറ്റിലിൽ വാഷിങ്ടൺ സർവകലാശാലയിൽ ഗവേഷകനായ ഡേവിഡ് ബേക്കറിന്റെ പുരസ്കാരനേട്ടം. പ്രോട്ടീനിന്റെ ഘടനാപ്രവചനവുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ലണ്ടനിലെ ഗൂഗിൾ ഡീപ്മൈൻഡിൽ പ്രവർത്തിക്കുന്ന ഡെമിസ് ഹസാബിസും ജോൺ ജമ്പറും നടത്തിയത്. 1.1 കോടി സ്വീഡിഷ് ക്രോണയാണ് (8.89കോടി)പുരസ്കാരം. വ്യാഴാഴ്ച സാഹിത്യ നൊബേൽ പ്രഖ്യാപിക്കും.