വയനാട് സന്ദർശനം പൂർത്തിയാക്കി മടങ്ങി പ്രധാനമന്ത്രി; പ്രതീക്ഷയോടെ സംസ്ഥാനം

  വയനാട് സന്ദർശനം പൂർത്തിയാക്കി മടങ്ങി പ്രധാനമന്ത്രി; പ്രതീക്ഷയോടെ സംസ്ഥാനം

ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി ചൂരൽമലയിലെ ദുരന്തഭൂമിയിലൂടെ ഏറെ നേരം നടന്നു കണ്ടു.

400 ഓളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത മാരകമായ ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ജില്ലയിലെ ചൂരൽമല പ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദർശിച്ചു. മേഖലയിൽ   വ്യോമനിരീക്ഷണം നടത്തിയ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരേയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്.

സന്ദർശന ശേഷം “ഇതൊരു സാധാരണ ദുരന്തമല്ല” എന്ന് പറഞ്ഞ അദ്ദേഹം പുനരധിവാസത്തിനും പ്രദേശത്തിൻ്റെ പുനർനിർമ്മാണത്തിനും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈചേർത്തുപിടിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.
ദുരന്തത്തിന്റെ തീവ്രത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിവരിച്ച് നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News