വെടിക്കെട്ടപകടത്തിൽ മരണം 5 ആയി
നീലേശ്വരം:
തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ ഒരാൾ കൂടി മരിച്ചു. കിനാനൂരിലെ കെ വി രജിത്ത് (35) ആണ് മംഗളുരു എ ജെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മുണ്ടോട്ട് പി വി കുഞ്ഞിരാമന്റെയും കെ വി ഉഷയുടെയും മകനാണ്. ഭാര്യ: ഗോപിക. മകൻ: അദ്വിക് . കെഎസ്ഇബി കാഞ്ഞങ്ങാട് ഡി വിഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ താല്കാലിക ഡ്രൈവറാണ്. വെടിക്കെട്ടപകടത്തിൽ മരിച്ച സന്ദീപ്, രതീഷ്, ബിജു എന്നിവരോടൊപ്പമാണ് രജിത്തും കളിയാട്ടം കാണാൻ ക്ഷേത്രത്തിലെത്തിയത്. നാലു പേരും ഒരേ നാട്ടുകാരും സുഹൃത്തുക്കളുമാണ്. ഒക്ടോബർ 28നുണ്ടായ വെടിക്കെട്ടപകടത്തിൽ 154 പേർക്ക് പരിക്കേറ്റിരുന്നു. 61 പേർ ഇപ്പോഴും ചികിത്സയിലാണ്.