50 ദിവസങ്ങൾക്ക് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിന് പുറത്തേക്ക്
ന്യൂഡൽഹി:
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജാമ്യത്തിലിറങ്ങി. ദൈവം തനിക്കൊപ്പമാണെന്ന് പ്രതികരിച്ച കെജ്രിവാൾ സുപ്രീംകോടതിക്ക് നന്ദി പറഞ്ഞു. കെജ്രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരാണ് തിഹാർ ജയിലിനു മുന്നിലെത്തിയത്. തിഹാർ ജയിലിൽ നിന്ന് വീട്ടിൽ പോയി മാതാപിതാക്കളെ കാണും. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാർത്താസമ്മേളനം നടത്തുമെന്നും കേജ്‌രിവാൾ അറിയിച്ചു.
ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി പറഞ്ഞു.