ഇന്ത്യക്ക് കിരീടം

 ഇന്ത്യക്ക് കിരീടം

 ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ഡാരില്‍ മിച്ചലിന്റേയും മൈക്കേല്‍ ബ്രേസ്വെല്ലിന്റേയുംഅര്‍ദ്ധ സെഞ്ചുറിയുടെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കേ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത് 76 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 46 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും പുറത്താവാതെ 34 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. നേരത്തെ, ന്യൂസിലന്‍ഡിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കി. ഇതോടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായി പുറത്താവാതെ നിന്ന മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സാണ് ന്യൂസിലന്‍ഡിനെ സമാധാനിക്കവിധത്തിലുള്ള സ്‌കോറിലേക്ക് നയിച്ചത്.

ചാമ്പ്യൻസ് ട്രോഫിയിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാധാരണമായ ഒരു കളിയും അസാധാരണമായ ഒരു ഫലവും! എന്നാണ് അദ്ദേഹം പ്രശംസിച്ചത്. ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ നമ്മുടെ ക്രിക്കറ്റ് ടീമിനെക്കുറിച്ച് അഭിമാനിക്കുന്നു. ടൂർണമെന്റിലുടനീളം അവർ അത്ഭുതകരമായി കളിച്ചു. മികച്ച ഓൾറൗണ്ട് പ്രകടനത്തിന് നമ്മുടെ ടീമിന് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News