ഇരട്ട ഉപഗ്രഹങ്ങൾ നിയന്ത്രണത്തിൽ
തിരുവനന്തപുരം:
ബഹിരാകാശത്ത് തെന്നിമാറിയ സ്പെഡക്സ് ദൗത്യ ഉപഗ്രഹങ്ങളെ നിയന്തിച്ച് പഥം നേരെയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഡോക്കിങ് പരീക്ഷണത്തിന്റെ ഭാഗമായി ഇരട്ട ഉപഗ്രഹങ്ങളുടെ ദൂരം ക്രമീകരിച്ച് അടുപ്പിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി വഴി തിരിഞ്ഞത്. വേഗം കൂടിയതിനെ തുടർന്നായിരുന്നു ഇത്. വെള്ളിയാഴ്ചയോടെ ഉപഗ്രഹങ്ങൾ പൂർണ നിയന്ത്രണത്തിലാകും. ഡോക്കിങ് പരീക്ഷണ തീയതി പിന്നീട് നിശ്ചയിക്കും.