ഛാഡ് പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആക്രമണത്തിൽ 19 മരണം
എൻജമേന:
ഛാഡ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ബുധനാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. പ്രസിഡന്റ് മഹമത് ദെബി ഇറ്റ്നോ വസതിയിൽ ഉണ്ടായിരിക്കെയായിരുന്നു ആക്രമണം.ആറു പേരെ അറസ്റ്റു ചെയ്തു. ചൈന വിദേശമന്ത്രി വാങ്‌യി പ്രസിഡന്റിന്റെ കൊട്ടാരം സന്ദർശിച്ച ദിവസമായിരുന്നു ആക്രമണം. ഭീകര സംഘടന ബൊകോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുണ്ട്.