തീപിടിച്ച കപ്പലിൽ നിന്ന് കാണാതായ 4 പേർ മരിച്ചതായി സൂചന

 തീപിടിച്ച കപ്പലിൽ നിന്ന് കാണാതായ 4 പേർ മരിച്ചതായി സൂചന

ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ കാണാതായ 4 പേർ മരിച്ചതായി സൂചന. 22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിവരെ മംഗളൂരു തുറമുഖത്തെത്തിക്കും. ഇതില്‍ രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. രാത്രി 10 മണിയോടെ ഇവരെ മംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം. ഐഎൻഎസ് സൂറത്തിലാണ് ഇവരെ മം​ഗലാപുരത്ത് എത്തിക്കുക.

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യപ്റ്റന്‍ അരുണ്‍കുമാര്‍ പ്രതികരിച്ചു. തീ നിയന്ത്രണ വിധേയമായതായും റിപ്പോർട്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News