ദേശീയ ഗയിംസിൽ തൗഫീക്കിന് സ്വർണം
ഡെറാഡൂൺ:
ദേശീയ ഗെയിംസ് അത്‌ലറ്റിക്സിൽ കേരളത്തിന് സ്വർണം.ആദ്യദിനം മൂന്ന് വെങ്കലത്തിൽ ആശ്വസിച്ച കേരളം രണ്ടാം ദിവസം ട്രാക്കിലും പിറ്റിലും തിളങ്ങി. ഡെക്കാത്‌ല ണിൽ എൻ തൗഫീഖാണ് സ്വർണം നേടിയത്. ഇത് കൂടാതെ രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. പത്തിനങ്ങൾ ഉൾപ്പെട്ട ഡെക്കാത്‌ലണിൽ 6915 പോയിന്റുമായാണ് തൗഫീഖിന്റെ പൊൻ നേട്ടം. വനിതകളുടെ ലോങ് ജമ്പിൽ സാന്ദ്ര ബാബു 6.12 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. വനിതകളുടെ 4 X 100 റിലേയിലാണ് മറ്റൊരു വെള്ളി. 71 മെഡലുമായി സർവീസസ് ഒന്നാം സ്ഥാനത്തും 41 മെഡലുമായി കേരളം ഒമ്പതാം സ്ഥാനത്തുമാണ്.