ദേശീയ വോളി, കേരള വനിതകൾ ക്വാർട്ടറിൽ
ജയ്പൂർ:
ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം ക്വാർട്ടിറിൽ കടന്നു.എ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ക്വാർട്ടർ പ്രവേശനം. ഹരിയാനയെയും (25-15, 25-13, 25-13 ), ഹിമാചൽ പ്രദേശിനെയും (25-15, 25-12, 25-20) തോൽപ്പിച്ച കേരള പെൺകുട്ടികൾ അവസാനകളിയിൽ ബംഗാളിനെയും കീഴടക്കി (25-13, 25-23, 25-16). കേരള പുരുഷൻമാർ ഹരിയാനയെ 25-18, 25-15, 25-21 ന് തോൽപിച്ചു.ആദ്യ മത്സരത്തിൽ സർവീസിനോട് രണ്ടിനെതിരെ മൂന്ന് സീറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു (24- 26, 24 – 26, 25-20, 26-24, 16 – 14 ).