മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാടിൽ ഉറച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാടിൽ ഉറച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. യാതൊരുവിധത്തിലുള്ള മധ്യസ്ഥതക്കും തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നും കുടുംബം വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യവുമായി തലാലിന്റെ സഹോദരൻ യെമൻ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. കേസിൽ മധ്യസ്ഥതയ്ക്ക് ഒത്തുതീർപ്പിനോ ഇല്ലെന്ന് യമൻ ഡെപ്യൂട്ടി ജനറലിനെ അറിയിച്ചതായും റിപ്പോർട്ട്.
ഇക്കാര്യം വ്യക്തമാക്കി സമർപ്പിച്ച കത്ത് ഉള്‍പ്പെടെ തലാലിന്റെ സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു. ജൂലൈ 16ന് വധശിക്ഷ മാറ്റിവച്ചതിനുശേഷം ഇത് മൂന്നാമത്തെ തവണയാണ് വധശിക്ഷയിൽ നിലപാട് കടിപ്പിച്ച് തലാലിന്റെ കുടുംബം കത്ത് സമർപ്പിക്കുന്നത്.