മോദിയെയും അമിത്ഷായെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രശംസിച്ച് അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. മോദിയും അമിത് ഷായും മഹാൻമാരായ നേതാക്കളാണെന്നും രാജ്യമിപ്പോൾ സുരക്ഷിതമായ കരങ്ങളിലാണെന്നും ഫൈസൽ പട്ടേൽ പറഞ്ഞു. സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫൈസൽ ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിലെ സമുന്നതനായ നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകനിൽ നിന്നാണ് ഇത്തരമൊരു പ്രസ്ഥാവനയെന്നത് രാഷ്ട്രീയപരമായി ചർച്ച ചെയ്യപ്പെടുന്നതാണ്. വെറുമൊരു നേതാവിനപ്പുറം കോൺഗ്രസ് ഹൈക്കമാൻഡിലെ വിശ്വസ്തനായ തന്ത്രജ്ഞൻ എന്ന നിലയിൽ ആദരിക്കപ്പെട്ടിരുന്ന അഹമ്മദ് പട്ടേലിനെ സോണിയ ഗാന്ധിയുടെ വലം കൈ എന്നാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ഡൽഹി രാഷ്ട്രീയത്തിൽ ആഴത്തിലുള്ള സ്വാധിനം അദ്ദേഹത്തിനുണ്ടായിരുന്നു.കോൺഗ്രസ് പുനഃസംഘടന മുതൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥകളെ നിർത്തുന്നത് വരെയുള്ള പ്രധാന പാർട്ടി തീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഉപദേശം ഒഴിച്ചു കൂടാനാകാത്തതായിരുന്നു