രാഹുൽ ഗാന്ധിയോട് രേഖകൾ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു വോട്ടർ രണ്ടുതവണ വോട്ട് ചെയ്തുവെന്ന തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതി.
കത്തിൽ, രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് സിഇഒ പരാമർശിച്ചു. തന്റെ അവതരണത്തിലെ ചില രേഖകൾ “ഇസി ഡാറ്റ” ആണെന്നും വോട്ടർ ശകുൻ റാണി “പോളിംഗ് ഓഫീസർ നൽകിയ” രേഖകളുടെ അടിസ്ഥാനത്തിൽ രണ്ടുതവണ വോട്ട് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. “എസ് ഐഡി കാർഡ് പർ ദോ ബാർ വോട്ട് ലഗാ ഹേ, വോ ജോ ടിക്ക് ഹേ, പോളിംഗ് ബൂത്ത് കെ ഓഫീസർ കി ഹേ. (ഈ ഐഡിയിൽ രണ്ട് തവണ വോട്ട് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട്, പോളിംഗ് ബൂത്ത് ഓഫീസറാണ് ടിക്ക് മാർക്കുകൾ ഉണ്ടാക്കിയത്)” എന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി കത്തിൽ പരാമർശിച്ചിട്ടുണ്ട്.