വൈവിധ്യങ്ങളുമായി റാഗ്ബാഗ് ഫെസ്റ്റിവൽ 14 മുതൽ
തിരുവനന്തപുരം:
മൂകാഭിനയം, സർക്കസ്, ഫിസിക്കൽ കോമഡി എന്നിവയുടെ ഊർജസ്വലമായ സംയോജനകല ജർമനിയിൽ നിന്നുള്ള ബനാൻ ഓ റാമ 14 മുതൽ 16 വരെ കോവളത്ത് നടക്കുന്ന റാഗ്ബാഗ് ഫെസ്റ്റിവലിലെത്തും. 50 മിനിറ്റാണ് ദൈർഘ്യം. ടിക്കറ്റ് ബുക്ക് മൈ ഷോയിൽ. ഇന്ത്യ,അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 150 ൽ അധികം സംഗീതജ്ഞരും കലാകാരൻമാരും പങ്കെടുക്കുന്ന സംഗീത മേളയുമായി ഡൽഹിയിൽ നിന്നുള്ള അനിരുദ്ധവർമ്മ കളക്ടീവും എത്തും. 80 മിനിറ്റാണ് സമയം. സ്പെയിനിൽ നിന്നുള്ള വൗ എന്ന കലാരൂപം, ഫ്രാൻസിൽ നിന്നുള്ള മൈ വിങ്, പാവകളി, പാരച്യൂട്ട് നൃത്തം, സംഗീതം എന്നിവയുടെ സങ്കലനത്തിലൂടെ ജീവിതത്തിന്റെ പ്രതിസന്ധികളും അതിജീവനവും സൗന്ദര്യാത്മകമായി അവതരിപ്പിക്കും. ചിലിയിൽ നിന്നുള്ള അക്രോബാറ്റിക്സ് സംഘവും മേളയുടെ ഭാഗമാകും.