സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നൽകി സംസ്ഥാന മന്ത്രിസഭ

 സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നൽകി സംസ്ഥാന മന്ത്രിസഭ

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 അംഗീകരിച്ചു. നിരവധി വ്യവസ്ഥകളോടെയാണ് അനുമതി. സർവ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം, 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ.

മൾട്ടി ഡിസിപ്ലീനറി കോർസുകൾ ഉള്ള സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അധ്യാപക നിയമനത്തിലും ഇടപെടാൻ ആകില്ല. പക്ഷെ സർവകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെ​ക്കോർഡുകളും വിളിച്ചുവരുത്താൻ സർക്കാറിന്​ അധികാരമുണ്ടായിരിക്കും. സർവകലാശാല തുടങ്ങുന്നതിന്​ നിശ്​ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതി പത്രം സർക്കാറിന്​ പിൻവലിക്കാം. ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്.സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്.ടി വിഭാഗത്തിനും സംവരണം ചെയ്യണം. എന്ന നിർദ്ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News