31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢ്:
ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീര മൃത്യു വരിച്ചു. ഞായറാഴ്ച രാവിലെ ബസ്തർ നാഷണൽ പാർക്കിന് സമീപത്തെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംയുക്തനീക്കം നടത്തിയ ജില്ലാ റിസർവ് ഗാർഡിലെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെയും ഓരോ ജവാൻമാരാണ് കൊല്ലപ്പെട്ടത്.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരാഴ്ച മുമ്പും എട്ട് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.