മുഖ്യമന്ത്രിയ്ക്ക് കരിങ്കൊടി :എൽദോസ് കുന്നപ്പിള്ളിയ്ക്ക്‌ നേരെ കൈയേറ്റം

 മുഖ്യമന്ത്രിയ്ക്ക് കരിങ്കൊടി :എൽദോസ് കുന്നപ്പിള്ളിയ്ക്ക്‌ നേരെ കൈയേറ്റം

പെരുമ്പാവൂർ :

നവകേരള സദസ്സിൽ പങ്കെടുക്കാനുള്ള യാത്രയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ യ്ക്ക് നേരെ കൈയേറ്റ ശ്രമം നടന്നു.കോതമംഗലം കനാൽ ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രെസ് പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത്.പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലാക്കിയതിന് ശേഷം തിരിച്ചിറങ്ങുമ്പോഴാണ് ഒരു സംഘമാളുകൾ മർദിച്ചതെന്ന് എം എൽ എ പറഞ്ഞു.പോലീസ് വേഷത്തിൽ വന്ന ഡി വൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും കുന്നപ്പിള്ളി ആരോപിച്ചു. നിലവിൽ എറണാകുളം ജില്ലയിലാണ് നവ കേരള സദസ്സ് നടക്കുന്നത്

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News