ദത്തുപുത്രി പീഡനം. പ്രതിക്ക് 109 വർഷം തടവ്

പന്തളം:തമിഴ്നാട് സ്വദേശികളായ മാതാപിതാക്കൽ ഉപേക്ഷിച്ച 12 വയസുകാരി പെൺക്കുട്ടിയെ പീഡിപ്പിച്ച 63 കാരനായ തോമസ് സാമുവലിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി 109 വർഷം കഠിന തടവും 6,25, 000 രൂപ പിഴയും വിധിച്ചതു്. പിഴയടച്ചില്ലെങ്കിൽ മൂന്നു വർഷവും രണ്ടു മാസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക പെൺക്കുട്ടിക്ക് നൽകാനും കോടതി വിധിച്ചു.
തിരുവല്ല കടപ്രയിൽ കടത്തിണ്ണയിൽ കഴിഞ്ഞ മൂന്നു കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. മക്കളില്ലാതിരുന്ന സാമുവലും ഭാര്യയും പെൺകുട്ടിയെ ദത്തെടുത്ത് ഒപ്പം താമസിപ്പിച്ചു.കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. പിന്നീട് കുട്ടിയെ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ശിശുക്ഷേമ സമിതിയിൽ തിരിച്ചേൽപ്പിച്ചു
രണ്ടാമത് ദത്തെടുത്തവരോട് കുട്ടി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പന്തളം പോലീസ് കേസെടുത്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്മിത പി ജോൺ കോടതിയിൽ ഹാജരായി.

