ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജിക ഘടകം :സുപ്രീം കോടതി

 ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജിക ഘടകം :സുപ്രീം കോടതി

ജമ്മു കശ്മീരിന് പ്രത്യേക പദവി വീണ്ടും കിട്ടുവനായി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.ഹർജിക്കാരുടെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്ന് സുപ്രീം കോടതി വിലയിരുത്തി.

.

യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പ്രകാരം ജമ്മു കശ്മീരിൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണപരമായും നിയമപരമായുമുള്ള അധികാരമുണ്ട്. ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ മൂന്ന് വിധികളാണ് പ്രസ്ചതാവിച്ചത്.  ഭരണഘടനാ ബെഞ്ചിന്റെ ഈ മൂന്ന് വിധികളും യോജിപ്പുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് വിധിയെഴുതിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. 

അതേസമയം ആർട്ടിക്കിൾ 370 സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിക്ക് മുന്നോടിയായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. മെഹബൂബ മുഫ്തിയെ “നിയമവിരുദ്ധ” വീട്ടുതടങ്കലിലാക്കിയെന്നാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) എക്സിലൂടെ ആരോപിച്ചത്.  മഫ്തിയുടെ വസതിയുടെ വാതിലുകൾ പോലീസ് സീൽ ചെയ്തതായി പിഡിപി പങ്കുവെച്ച ട്വീറ്റിൽ പറഞ്ഞു. 

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News