ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യം :V D സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷൂ എറിഞ്ഞ യു ഡി എഫ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത് പരിഹാസ്യ മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
മുൻപിലും പിമ്പിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ല. അത്രയ്ക്ക് ഭീരുവാണെന്ന് സതീശൻ പരിഹസിച്ചു. നവ കേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.
ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

