ആണവായുധ പ്രഹരശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

 ആണവായുധ പ്രഹരശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ആണവായുധ പ്രഹരശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിഷന്‍ ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അന്തർവാഹിനികളിൽ നിന്നു വരെ വിക്ഷേപിക്കാവുന്ന മാരകമായ മിസെെലാണ് അഗ്നി 5 . 6,000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യത്തെ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും എന്നതടക്കമാണ് അഗ്‌നിയുടെ നേട്ടം.

ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി[മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ]  സാങ്കേതിക വിദ്യയാണ് അഗ്‌നി 5 മിസൈലിന്റെ അടിസ്ഥാനം. മിഷന്‍ ദിവ്യാസ്ത്ര എന്ന പേരിലായിരുന്നു അഗ്‌നി 5 മിസൈലിന്റെ പരീക്ഷണം . യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് നിലവിൽ എംഐആർവി മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്.

അഗ്‌നി 5 ന്റെ ഒരൊറ്റ മിസൈല്‍ ഒന്നിലധികം പ്രദേശങ്ങളില്‍ പ്രഹരം എല്‍പ്പിയ്ക്കും. 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താന്‍ അഗ്‌നി 5 ന് സാധിക്കും. 17 മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം 50 ടണ്ണാണ്. ബിജിംഗ് , ഷാംഹായ് അടക്കമുള്ള നഗരങ്ങള്‍ ഉള്‍പ്പടെ അഗ്‌നിയുടെ പരിധിയില്‍ വരും.

ഈ സംവിധാനത്തിൽ തദ്ദേശീയ ഏവിയോണിക്സ് സംവിധാനങ്ങളും ഉയർന്ന കൃത്യതയുള്ള സെൻസർ പാക്കേജുകളും സജ്ജീകരിച്ചിരിക്കുന്നു, ഇത് റീ-എൻട്രി വാഹനങ്ങൾ ആവശ്യമുള്ള കൃത്യതയ്ക്കുള്ളിൽ ടാർഗെറ്റ് പോയിൻ്റുകളിൽ എത്തിയെന്ന് ഉറപ്പാക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News