ഐഡിബിഐയിൽ 1000 ഒഴിവ്

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) എക്സിക്യൂട്ടീവ് സെയിൽസ് ആൻഡ് ഓപ്പറേഷൻസ് (ഇഎസ് ഒ)ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1000 ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. യുആർ448, എസ്ടി 94, എസ് സി 127, ഒബിസി 231,ഇ ഇഡബ്ള്യുഎസ് 100, പിഡബ്ള്യുബിഡി 40 എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. പ്രായപരിധി 20-25 വയസ്.അപേക്ഷ ഫീസ് 1050രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 16.www.idbibank.in.