കേരളാ സ്റ്റോറി നടന്ന കഥയാണ്:ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ

 കേരളാ സ്റ്റോറി നടന്ന കഥയാണ്:ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ

ലൗ ജിഹാദ് ഒരു റിയൽ സ്റ്റോറിയാണെന്നും കേരള സ്റ്റോറി സിനിമ വിവാദമാക്കുന്നവർക്ക് സ്ഥാപിതമായ താൽപര്യങ്ങളുണ്ടെന്നും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. 

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഈ പുറത്ത് വരുന്നത്. എൽഡിഎഫും യുഡിഎഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദ്, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെൻ്റ് എന്നിവ തമസ്കരിക്കുകയാണ്.  മുസ്ളീം ലീഗിന്‍റെയും ജമാ അത്തെ ഇസ്ളാമിയുടെയുംപോപ്പുലർ ഫ്രണ്ടിന്‍റെയും സമ്മർദ്ദത്തിന്  വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി നടന്ന കഥയാണ്.  അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത ലക്ഷ്യങ്ങളുള്ളവരാണ്. വർഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് ചിന്തിക്കുന്നവരുടെ മോഹം നടക്കാൻ പോകുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News