കൊല്ലങ്കോട് മീനഭരണി തൂക്കമഹോത്സവത്തിന് തുടക്കം

പാറശാല:
കൊല്ലങ്കോട് വട്ടവിള ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീന ഭരണി തൂക്കമഹോത്സവം ആരംഭിച്ചു.ഉത്സവത്തിലെ പ്രധാനചടങ്ങാണ് വില്ലിൽമേൽ തൂക്കം.ഇത്തവണ 1358 പിള്ള തൂക്കവും നാല് ദേവീ തൂക്കവും ഉൾപ്പെടെ 1393 തുക്കമാണ് ഇന്ന് നടക്കുന്നത്. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച നേർച്ചതൂക്കം പുലരുവോളം നീളും. പത്ത് ദിവസങ്ങളിലായി വിവിധ കലാപരിപാടികളും സാംസ്കാരികസമ്മേളനവും തുടങ്ങി നിരവധി പരിപാടികൾ നടന്നു വരുന്നു.

കൊല്ലംകോട് തൂക്കം ഫയൽ ചിത്രം