ചാരക്കേസിൽ കുറ്റപത്രം നൽകി

തിരുവനന്തപുരം:
1994 ലെ ഐഎസ്ആർഒ ചാരക്കേസ് പൊലീസും ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് കെട്ടിച്ചമച്ചതെന്ന് സിബിഐ.സി ഐ വി ജയന് മാലിസ്വദേശിനി മറിയം റഷീദയോടുള്ള വിരോധമാണ്. കേസിന് തുടക്കമിട്ടതെന്നും ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായെന്നും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറഞ്ഞു. മുൻ പൊലീസ്, ഇന്റലിജൻസ് ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് കുറ്റപത്രം.ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രൂരമായ ദേഹോപദ്രവ മേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.