ചെറുകാട് പുരസ്കാരം ഇന്ദ്രൻസിന്

കണ്ണീർക്കണങ്ങളിൽ മഴവില്ല് വിരിയിയ്ക്കുന്ന ഇന്ദ്രജാലം
പെരിന്തൽമണ്ണ:
ചെറുകാട് സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരം നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ‘ഇന്ദ്രധനുസിന്’. അമ്പതോളം അത്മകഥ/ ജീവചരിത്ര രചനകളിൽ നിന്ന് അവാർഡ് നിർണയ സമിതി ഏകകണ്ഠമായാണ് ഇന്ദ്രധനുസ് തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെരിന്തൽമണ്ണ അർബൻ ബാങ്ക് നൽകുന്ന 50,000 രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ചെറുകാടിന്റെ ആത്മകഥ ‘ജീവിതപ്പാതയ്ക്ക് ‘അരനൂറ്റാണ്ട് പൂർത്തിയാവുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ പുരസ്കാരം ആത്മകഥയ്ക്ക് നൽകാൻ തീരുമാനിച്ചതെന്ന് ട്രസ്റ്റ് അംഗങ്ങൾ പ്രസ്താവിച്ചു.