ജഗതി ശ്രീകുമാറിന് പുരസ്കാരം

തിരുവനന്തപുരം:
ശ്രീകാര്യം കരുമ്പു ക്കോണം മുടിപ്പുര ദേവീക്ഷേത്രട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന ഒമ്പതാം കരുമ്പു ക്കോണത്തമ്മ പുരസ്കാരം സിനിമാ താരം ജഗതി ശ്രീകുമാറിന്. സമൂഹത്തിലെ വിവിധ തുറകളിൽ പ്രഗത്ഭരായ വിശിഷ്ട വ്യക്തികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം. ക്ഷേത്രത്തിലെ മീന ഭരണി പൊങ്കാല മഹോത്സവത്തിന്റെ രണ്ടാംദിനമായ വ്യാഴാഴ്ച രാത്രി ഏഴിന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.