തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുമരകത്തെത്തി
കോട്ടയം: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തില്‍. വൈക്കത്തെ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപന ചടങ്ങിനുമായാണ് സ്റ്റാലിന്‍ കേരളത്തിലെത്തിയത്.
ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ സ്റ്റാലിന്‍ കുമരകം ലേക്ക് റിസോർട്ടില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ കൂടിക്കാഴ്ച്ച നടത്തും. മുല്ലപ്പെരിയാർ പ്രശ്‌നം ചർച്ചയായ സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് തമിഴ്‌നാട് മുഖ്യന്ത്രിയുടെ വരവ് കണക്കാക്കപ്പെടുന്നത്.