ഫൈൻ ആർട്സ് കോളേജിൽ സീ ആനുവൽ ഷോ

തിരുവനന്തപുരം:
ഫൈൻ ആർട്സ് കോളേജിൽ അധ്യാപകരുടേയും വിദ്യാർഥികളുടേയും കലാസൃഷ്ടികൾ പ്രദർശനത്തിനൊരുങ്ങി. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രദർശനം ഫെബ്രുവരി 26 ന് സമാപിക്കും. നാളെ 11 മണിക്ക് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്, ശിൽപ്പകല എന്നീ വകുപ്പുകളിൽ നിന്നായി ഡിസൈൻസ്, ചിത്രങ്ങൾ, ശിൽപ്പങ്ങൾ, ഇൻസ്റ്റലേഷൻസ് എന്നിവ പ്രദർശനത്തിലുണ്ട്. വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകളും ചർച്ചകളും സംഘടിപ്പിക്കും. ഫെബ്രുവരി 16, 17 തീയതികളിൽ ഇന്റർനാഷണൽ ഫോക്‌ലോർ ഷോർട്ട് ഡോക്യുമെന്ററി ഫെസ്റ്റിവലും നടക്കും. രാവിലെ പത്തു മുതൽ വൈകിട്ട് ഏഴുമണി വരെയാണ് പ്രദർശനം.

