മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അർഹത

ന്യൂഡൽഹി:
വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് സപ്രീംകോടതി. ജീവനാംശം ആരുടേയും ദാനമല്ലെന്നും സ്ത്രീയുടെ അവകാശമാണെന്നും ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. മുൻ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലുങ്കാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തെലുങ്കാന സ്വദേശിയായ യുവാവ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി.