വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരമാകും
തിരുവനന്തപുരം:
നാലു മാസം 46 കപ്പൽ. ട്രാൻസ്ഷിപ്മെന്റ് വഴി 1,00807 ടിഇയു കണ്ടെയ്നർ ചരക്ക് നീക്കം.ആറ് കപ്പൽ കൂടി എത്തുന്നു. ജൂലൈ പതിനൊന്നിന് ട്രയൽറൺ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വന്നതെല്ലാം വമ്പന്മാർ. ജിഎസ്ടി ഇനത്തിൽ മാത്രം ലഭിച്ചത് 7.4 കോടിരൂപ. ഡിസംബറിൽ കമ്മീഷനിങ് നടക്കുംമുമ്പു തന്നെ ഇത്രയധികം കപ്പലുകളുടെ വരവും ചരക്കു നീക്കവുമായി കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയൽ റൺ മുതൽ 2025 മാർച്ച് 31 വരെ അറുപതിനായിരം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യാനാണ് അദാനി പോർട്സ് ലക്ഷ്യമിട്ടത്. രാജ്യത്തിന്റെ പ്രമുഖ തുറമുഖങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാനും കഴിഞ്ഞു. തുറമുഖത്തിന് 2159 കോടി രൂപ മുടക്കിയത് കേരള സർക്കാരാണ്.