വ്യാജവാർത്തകൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം:
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാ സ്യത തകർക്കും വിധമുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നിയനടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സമൂഹ മാധ്യമങ്ങളും ദൃശ്യ,ശ്രവ്യ,അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കാൻ മുഖ്യ സിഇഒ ഓഫീസിലും ജില്ലാതലത്തിലും മീഡിയ മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.അതോടൊപ്പം പൊലിസ് നിരീക്ഷണവുമുണ്ട്. വ്യാജവാർത്തകൾ, പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ നടപടിയുണ്ടാകും. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും ദൃശ്യ,ശ്രവ്യ പരസ്യങ്ങൾക്ക് മീഡിയ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.