k. മുരളീധരനും ബി ജെ പി യിൽ വരും :പദ്മജ വേണുഗോപാൽ

ബിജെപിയിലേക്ക് പോകേണ്ടിവരും. തൃശ്ശൂരിൽ തന്നെ തോൽപ്പിച്ചതുപോലെ മുരളീധരനെയും കോൺഗ്രസുകാർ തോൽപ്പിക്കും. അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തിനും ബിജെപിയിലേക്ക് പോവുന്നത് ചിന്തിക്കേണ്ടിവരും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്കഴിഞ്ഞാൽ കോൺഗ്രസിന്റെ കരുത്തരായ നേതാക്കൾ പോലും ബിജെപിയിലേക്ക് വരുമെന്നും പത്മജ പറഞ്ഞു.
ഒരു മുൻ ഡി സി സി പ്രസിഡന്റ് പണം തട്ടി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയെ എത്തിക്കുന്നതിന് 28 ലക്ഷം രൂപ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും പത്മജ കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി വിജയിക്കുമെന്നും പത്മജ തൃശൂരിൽ പറഞ്ഞു.