പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്.

ബിജെപിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലും നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. മോദിയുടെ വരവ് പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ആവേശം പകരുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പാലക്കാട് സി.കൃഷ്ണകുമാറും പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.