ഇംഗ്ലണ്ട് കബഡി ടീമിന് മലയാളി ക്യാപ്റ്റൻ
കൊച്ചി:
കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് വനിതാ ടീമിനെ നയിക്കുന്നതു് മലയാളിയായ ആതിര സുനിൽ. എറണാകുളം നായരമ്പലം സ്വദേശിയാണ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രെസ്സിമോൾ കെ പ്രെനി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീലിമ ഉണ്ണി, നീരജ ഉണ്ണി എന്നിവരും ടീമിലുണ്ട്. 17 മുതൽ 23 വരെ ഇംഗ്ലണ്ടിലാണ് ലോകപ്പ്. പുരുഷ ടീമിൽ മലപ്പുറം പൊന്നാനിക്കാരനായ കെ മഷൂദ്, കാസർകോഡ് ചെറുവത്തൂരുള്ള അഭിജിത് കൃഷ്ണൻ എന്നിവരും ടീമിലുണ്ട്.