കാനഡ പിടിച്ചെടുക്കുമെന്ന് ട്രംപ്
വാഷിങ്ടൺ:
കാനഡ പിടിച്ചെടുത്ത് അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറ്റുന്നത് ഗൗരവമായി പരിഗണിക്കുന്നതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വർഷം 20,000 കോടി ഡോളർ (17 ലക്ഷം കോടി രൂപ) കാനഡയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും ഇതിനേക്കാൾ ഭേദം രാജ്യത്തെ അമേരിക്കയോട് ചേർക്കുന്നതാണെന്നും ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാനഡയുടെ പ്രകൃതി വിഭങ്ങളിലാണ് ട്രംപിന്റെ കണ്ണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിരുന്നു.