കാർഗോയിൽ വന്ന എംഡിഎംഎ പിടികൂടി
കൊണ്ടോട്ടി:
കരിപ്പൂരിൽ ലഹരി കടത്തുകാരന്റെ വീട്ടിലേക്ക് കാർഗോ വഴി വന്ന 50ലക്ഷം രൂപ വിലയുള്ള 1.665 കിലോഗ്രാം എംഡിഎംഎ പിടികൂടി. നെടിയിരിപ്പ് മുക്കൂട് മുള്ളൻമടയ്ക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മട്ടാഞ്ചേരിയിൽ നിന്ന് 400 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ വെള്ളിയാഴ്ച ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂർ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഒമാനിൽ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളിലും ഫ്ളാസ്കിലും ഒളിപ്പിച്ച് എയർ കാർഗോ വഴി ചെന്നൈയിൽ എത്തിച്ച എംഡിഎംഎ ആഷിഖിന്റെ വീട്ടിലെത്തിച്ചത് കൊറിയർ വഴിയാണ്.ഒമാനിൽ നിന്ന് രാസലഹരി അയച്ചയാളിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.