ടൂറിസം സെന്‍ററുകളിൽ ടോഡി പാർലറുകൾ

സംസ്ഥാനത്തെ ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കും റിസോര്‍ട്ടുകള്‍ക്കും ഇനി മുതൽ കള്ള് വാങ്ങി വിൽക്കാൻ അനുമതി. മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിലൂടെ ഇതിനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.
നാടൻ കള്ള് വിൽക്കാനുള്ള പ്രത്യേക അനുമതിയാണ് നൽകുന്നതെന്നും കള്ളു ഷാപ്പുകളോട് ചേര്‍ന്ന് നല്ല ഭക്ഷണശാലകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വിഞാപനം ചെയ്ത ടൂറിസം സെന്‍ററുകളിൽ ടോഡി പാർലറുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.