: ട്രംപിനെ നിരുപാധികം വിട്ടയച്ചു

ന്യൂയോർക്ക്:
രഹസ്യബന്ധം വെളിപ്പെടുത്താതിരിക്കാൻ നടി സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ ഡോണൾഡ് ട്രംപിന് ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി. വിധി പറയുന്നത് നിർത്തിവയ്ക്കണമെന്ന ട്രംപിന്റെ അപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു.ഒമ്പത് ജഡ്ജിമാരിൽ അഞ്ചു പേരും ട്രംപിന്റെ അപേക്ഷയെ എതിർത്തു. തുടർന്നാണ് ട്രംപിനെ നിരുപാധികം വിട്ടയച്ചുള്ള ന്യൂയോർക്ക് കോടതിയുടെ വിധിപ്രസ്താവം.ഇതോടെ ഔദ്യോഗികമായി കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് വൈറ്റ് ഹൗസിൽ എത്തുന്ന അമേരിക്കയുടെ ആദ്യ പ്രസിഡന്റാണ് ട്രoപ്. 20 നാണ് സത്യപ്രതിജ്ഞ. നിയുക്ത പ്രസിഡന്റിന് ജയിൽ ശിക്ഷ വിധിക്കാൻ താൽപ്പര്യമില്ലെന്ന് ജഡ്ജിമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.