ബ്ലൂഗോസ്റ്റ് സജീവം
ടെക്സാസ്:
ചന്ദ്രനിലെ കൊടും ചൂടിനെ അതിജീവിച്ച് ബ്ലൂഗോസ്റ്റ് ലാൻഡറിന്റെ പര്യവേഷണം ഒമ്പതുനാൾ പിന്നിട്ടു. പത്ത് പരീക്ഷണ യുപകരണങ്ങളിൽ എട്ടും ഇതിനോടകം പ്രവർത്തിപ്പിച്ചു.രണ്ടെണ്ണം അടുത്ത ദിവസങ്ങളിൽ പ്രവർത്തിപ്പിക്കും. ഫയർ ഫ്ളൈ എയ്റോസ്പേസാണ് ലാന്ററിന്റെ നിർമാതാക്കൾ. ലാവാ പ്രദേശമായ മാരിക്രിസി സമതലത്തിലെ താപനില 121 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയത് ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. മണ്ണ് തുരന്നുള്ള പരീക്ഷണങ്ങൾ തുടരുകയാണ്. ഈ മാസം രണ്ടിനാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്.രണ്ടാഴ്ചയാണ് ദൗത്യ കാലാവധി.