റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്തു
തിരുവനന്തപുരം:
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വാർത്താവതരണത്തിനിടെ ഒപ്പനയിൽ പങ്കെടുത്ത കുട്ടിയെപ്പറ്റി ദ്വയാർഥപ്രയോഗം നടത്തിയ ചാനലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.അവതാരകൻ കെ അരുൺ കുമാർ കലോത്സവ വാർത്തയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയാണ് വിവാദമായത്. ഇത് സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.അപക്വമായ വാർത്താവതരണം വിവാദമായതോടെ ഇതിന്റെ വീഡിയോ ചാനൽ നീക്കം ചെയ്തു.