സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ന്യൂഡൽഹി: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കുന്ന സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഡോക്ക് ചെയ്യേണ്ട രണ്ട് ചെറിയ ബഹിരാകാശ പേടകങ്ങൾ 230 മീറ്റർ അകലെയാണെന്നും അവയുടെ സ്ഥിതി സാധാരണ ഗതിയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. എല്ലാ സെൻസറുകളും വിലയിരുത്തി വരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
രണ്ട് ബഹിരാകാശ പേടകങ്ങളും 1.5 കിലോമീറ്റർ അകലെയാണെന്ന് വെള്ളിയാഴ്‌ച ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. പേടകങ്ങള്‍ ഹോൾഡ് മോഡിലാണെന്നും ശനിയാഴ്‌ച രാവിലെയോടെ 500 മീറ്ററിലേക്ക് കൂടുതൽ ഡ്രിഫ്റ്റ് കൈവരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.