128 വർഷത്തിനു ശേഷം ഒളിമ്പിക്സിൽ ക്രിക്കറ്റ്

128 വർഷത്തിനു ശേഷം ഒളിമ്പിക്സിൽ ക്രിക്കറ്റ്
ലൊസ് ആഞ്ചലസ്:
അമേരിക്കയിലെ ലൊസ് ആഞ്ചലസിൽ 2028ൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ ഔദ്യോഗിക തീരുമാനമായി. 128 വർഷത്തിനു ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്. 1900 ലെ പാരീസ് ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് ഉൾപ്പെട്ടത്. ലൊസ് ആഞ്ചലസിൽ പുരുഷ – വനിതാ വിഭാഗത്തിൽ ആറ് വീതം ടീമുകളായിരിക്കും കളിക്കുക. ട്വന്റി 20 മത്സരമായിരിക്കും. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് കീഴിൽ 12 ടീമുകളാണ്. ആറു ടീമുകളെ കണ്ടെത്താൻ യോഗ്യതാ മത്സരങ്ങൾ നടത്തുമോ നിശ്ചിത കാലയളവിലെ ആദ്യ അഞ്ച് റാങ്കുകാരെ പരിഗണിക്കുമോയെന്ന് വ്യക്തമല്ല.ആ തിഥേയരായ അമേരിക്ക നേരിട്ട് എത്തും. ക്രിക്കറ്റ് ഉൾപ്പെടെ അഞ്ച് പുതിയ കായിക ഇനങ്ങളാണ് 2028 ലെ ഒളിമ്പിക്സിലുള്ളത്.