പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ റാഞ്ചി :400ലധികം യാത്രക്കാരെ ബന്ധികളാക്കി.
ഇസ്ലാമാബാദ് :
തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ പാസ്സഞ്ചർ ട്രെയിനിന് നേരെ ഭീകരാക്രമണം.ജാഫർ എക്സ്പ്രസ്സ് ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്.400ലധികം യാത്രക്കാരുള്ള ട്രയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ധിയാക്കുകയായിരുന്നു.ബലൂച് ലിബറേഷൻ ആർമി (ബി എൽ എ )എന്ന ഭീകര സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന ഇറക്കി.ഒൻപത് കോച്ചുള്ള ട്രെയിൻ ആണ് തട്ടിയെടുത്തത്.വെടിവയ്പ്പിൽ ട്രെയിൻ ലോക്കോ പൈലറ്റിന് പരിക്കുണ്ടെന്ന് റെയിൽവേ പോലീസും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.സുരക്ഷ ഉദ്യോഗസ്ഥരും ബന്ധിയാക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.ആറു പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ബി എൽ എ അവകാശപ്പെടുന്നു.പാക്കിസ്ഥാൻ സേന പ്രത്യാക്രമണം നടത്തിയാൽ കൂടുതൽ ബന്ധികളെ കൊല്ലുമെന്ന് ബി എൽ എ വക്താവ് ജിയാണ്ട് ബലൂച്ച് വാർത്ത കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു .ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസിന് നേരെ കനത്ത വെടിവയ്പ്പ് നടന്നുവെന്ന് അദ്ദേഹം പറഞ്ഞു.ബലൂജിസ്ഥാനിൽ പതിറ്റാണ്ടുകളായി ഭീകര സംഘങ്ങൾ സർക്കാരിനും സൈന്യത്തിനും നേരെ കലാപം നടത്തിവരികയാണ്.ധാതു സാമ്പത്തിന്റെ ഒരു വിഹിതവും ഇവർ ആവശ്യപ്പെടുന്നുണ്ട്.